Ere kalangalkk shesham | ഏറെക്കാലങ്ങൾക്ക് ശേഷം | Fathah Mullurkara | Shibili Hameed | Nutshell sound Factory Podcast By  cover art

Ere kalangalkk shesham | ഏറെക്കാലങ്ങൾക്ക് ശേഷം | Fathah Mullurkara | Shibili Hameed | Nutshell sound Factory

Ere kalangalkk shesham | ഏറെക്കാലങ്ങൾക്ക് ശേഷം | Fathah Mullurkara | Shibili Hameed | Nutshell sound Factory

Listen for free

View show details

About this listen

ഏറെക്കാലങ്ങൾക്ക് ശേഷം  

Lafz - Fathah Mullurkara 

Voice - Shibili Hameed  

ഏറെക്കാലങ്ങൾക്ക് ശേഷം  

പഴയൊരു ആൽബം തുറക്കുകയെന്നാൽ....  

മറവിയുടെ മേൽ പരപ്പിൽ നിന്ന് 

ഓർമകളുടെ ചുഴികളിലേക്ക് ആണ്ട് പോവുക എന്നതാണ്.  

എത്ര വിളിച്ചിട്ടും തിരികെ വരാത്ത അനുഭവങ്ങളുടെ  

വറ്റിപ്പോയ അത്തറ് കുപ്പി തുറന്ന് മണക്കുക എന്നതാണ്.  

നടന്ന് തീർത്ത ഒറ്റയടിപ്പാതകളിൽ നിന്ന്  

കളഞ്ഞ് പോയ സന്തോഷങ്ങളെ  ഖനനം ചെയ്യുക എന്നതാണ്.  

ഉറ്റവരെല്ലാം മരിച്ചു തീർന്നൊരിടത്തേക്ക്,   

ഒറ്റയ്ക്കൊരാൾ  പുനർജനിക്കുക എന്നതാണ്.  

ഫത്താഹ് മുള്ളൂർക്കര

No reviews yet